പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പനമ്മെ അലട്ടാറുണ്ട്. മുഖത്തെ കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങി കരുവാളിപ്പ് വരെ പലർക്കും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരത്തിലുള്ള കരുവാളിപ്പ് അകറ്റാനും മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും ചുളിവുകളെ തടയാനും മുഖം തിളങ്ങാനും പപ്പായ സഹായിക്കും.
പപ്പായ കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം…
ഒന്ന്…
പഴുത്ത പപ്പായയുടെ പൾപ്പ് എടുക്കുക. അതിലേക്ക് കുറച്ച് ഓറഞ്ച് നീരും തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും കരുവാളിപ്പിനെ തടയാനും ചുളിവുകളെ അകറ്റാനും മുഖം തിളങ്ങാനും ഈ പാക്ക് ഉത്തമമാണ്.
രണ്ട്…
നന്നായി പഴുത്ത പപ്പായ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസാക്കി മാറ്റുക. അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈരും തേനും കൂടി ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതി കരുവാളിപ്പ് മാറ്റി ചർമ്മത്തിന് തിളക്കം നൽകുന്നു.
മൂന്ന്…
അര കപ്പ് പപ്പായയോടൊപ്പം അര ടീസ്പൂണ്‍ മഞ്ഞളും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക