കൊച്ചി: 2022-23 കാലയളവില്‍ 72 .09 കോടിയുടെ പ്രവര്‍ത്തന ലാഭം നേടി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ഈ കാലയളവിലെ മൊത്ത വരുമാനം 200.99 കോടി രൂപയാണ്. പ്രവര്‍ത്തന ചെലവ് 128.89 കോടി രൂപയും. അതേസമയം, നികുതി, തേയ്മാനം, പലിശ എന്നിവ കണക്കാക്കിയപ്പോള്‍ നഷ്ടം 335.34 കോടി രൂപയിലെത്തി. ഒക്ടോബര്‍ 12ന് പുറത്തുവിട്ട 2022-23 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലില്‍ 142.20 കോടി രൂപയായിരുന്നു മൊത്ത വരുമാനം. പ്രവര്‍ത്തന ചെലവ് 118.40 കോടി രൂപയും 23.80 കോടി രൂപ ലാഭവുമായിരുന്നു. എന്നാല്‍ നികുതി, തേയ്മാനം, പലിശ എന്നിവ കണക്കാക്കിയപ്പോള്‍ നഷ്ടം 339.55 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനവും യാത്രക്കാരുടെ എണ്ണവും 2022-23ല്‍ വര്‍ധിച്ചു. രണ്ടു വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക