ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് കാര്‍ സ്വന്തമാക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് ആഡംബര കാര്‍ നിര്‍മാതാക്കളായ ഫെരാരി. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് കസ്റ്റമര്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ഈ സൗകര്യം അമേരിക്കയിലാണ് ഒരുക്കിയിരിക്കുന്നതെങ്കിലും സമീപ ഭാവിയില്‍ യൂറോപ്പിലേക്കും ഈ സൗകര്യം വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച ഫെരാരിയുടെ ലക്ഷ്വറി സ്പോര്‍ട്സ് കാറുകള്‍ പര്‍ച്ചേസ് ചെയ്യാനാണ് നിലവില്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിപണിയില്‍ നിന്നും സമ്പന്നരായ കസ്റ്റമര്‍മാരുടെ അഭ്യര്‍ഥന മാനിച്ചാണ ഈ പേയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഫെരാരി ചീഫ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമേഴ്സ്യല്‍ ഓഫീസര്‍ എന്റിക്കോ ഗലീറിയ പറഞ്ഞു.
ബിറ്റ്കോയിനും മറ്റ് ക്രിപ്റ്റോ കറന്‍സികളും അസ്ഥിരമായതിനാല്‍ ഇടപാടുകള്‍ക്കോ പേയ്മെന്റുകള്‍ക്കോ ഈ കറന്‍സിയെ ഉപയോഗിക്കാറില്ല. എന്നാല്‍ ബ്ലൂ ചിപ് കമ്പനികള്‍ ഇവയെ ഉപയോഗിക്കുന്നുണ്ട്. 2021-ല്‍ ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാതാക്കളും അമേരിക്കന്‍ കമ്പനിയുമായ ടെസ് ല ബിറ്റ്കോയിന് പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം ഇലോണ്‍ മസ്ക് അത് നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക