തിരുവനന്തപുരം: കൊച്ചുവേളിയിലെ പിറ്റ് ലൈറ്റിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറി. ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുന്ന ഇതോടെ വൈകി. ഇന്ന് ഉച്ചക്ക് 12.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) ഏഴ് മണിക്കൂർ വൈകി രാത്രി 7.35 നാണ് യാത്രയാരംഭിച്ചത്.
പിറ്റ്ലൈനിൽ നിന്ന് പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളഞ്ഞ ശേഷമാണ് പ്രവൃത്തികൾ പുനരാരംഭിച്ചത്. കനത്ത മഴയെ തുടർന്ന് നിരവധി ട്രയിനുകൾ വൈകി. കൊച്ചുവേളി-പോർബന്ദർ സൂപ്പർ ഫാസ്റ്റ് കോഴിക്കോട് വരെ ശരാശരി 30 മിനിറ്റ് വൈകിയാണ് ഓടിയത്. ഉച്ചക്കുള്ള കണ്ണൂർ ശതാബ്ദിയും ഗരീബ്രഥ് എക്സ്പ്രസ്, നേത്രാവതി എന്നീ ട്രെയിനുകളും വൈകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക