കേരള ഹൈക്കോടതിയിൽ നിരവധി അവസരങ്ങൾ. വാച്ച്മാൻ, കംപ്യൂട്ടർ അസിസ്റ്റന്റ് ഓഫിസ് അറ്റൻഡന്റ് എന്നീ തസ്കയിലേക്കാണ് ഒഴിവുകൾ. വാച്ച്മാൻ തസ്തികയിൽ നേരിട്ടുള്ള നിയമനവും മറ്റ് തസ്തികകളിൽ താതകാലിക നിയമനവുമാണ്.
വാച്ച്മാൻ തസ്തികയിൽ ശമ്പളം: 24400-55200 രൂപയാണ്. യോഗ്യത: പത്താംക്ലാസ്. മികച്ച ശാരിരികക്ഷമത, പകലും രാത്രിയും തൊഴിൽ ചെയ്യാൻ സന്നദ്ധനായിരിക്കണം. പ്രായം: 02/02/1987 നും 01-01-2005-നും ഇടയിൽ ജനിച്ചവരാകണം.
എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. അപേക്ഷാഫീസ്: 500 രൂപ (എസ്.സി./ എസ്.ടി. വിഭാഗങ്ങൾ ക്ക് ഫീസ് ബാധകമല്ല).
അപേക്ഷ. രണ്ട് ഘട്ടമായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.ആദ്യഘട്ടം അവസാന തീയതി ഒക്ടോബർ 26. രണ്ടാം ഘട്ടം അവസാന തീയതി: നവംബർ 6. ഓൺലൈൻ ആയി അപേക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി: നവംബർ 18
കംപ്യൂട്ടർ അസിസ്റ്റന്റ് ശമ്പളം: 21060 രൂപ, യോഗ്യത: പ്ലസ്ടു തത്തുല്യം. ഓഫീസ് അറ്റൻഡന്റ് ശമ്പളം: 18225 രൂപ. യോഗ്യത: എസ്.എസ്. എൽ.സി വിജയിച്ചിരിക്കണം. തത്തുല്യം. മികച്ച ശാരീരികക്ഷമത. ജുഡീഷ്യറി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
ഡിജിറ്റലയ്സെക്ഷൻ ഓഫീസർ ഫെസിലിറ്റേറ്റിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം : 29700 രൂപ, ഹൈക്കോടതി ജില്ലാ കോടതികളിൽ നിന്ന് വിരമിച്ചവരായിരിക്കണം. പ്രായം: 62 കവിയരുത്.
അപേക്ഷ തപാലായി അയക്കണം. വിലാസം: Registrar (Computerisation) Cum-Director (IT), High Court of Kerala, Ernamkulam 31, അവസാന തീയതി ഒക്ടോബർ 26 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക