പഞ്ചസാരയുടെ ആരോഗ്യകരമായ ബദലായി നമ്മളിൽ മിക്കവരും തേൻ ഉപയോഗിക്കുന്നു. കൊഴുപ്പ്, കൊളസ്ട്രോൾ, സോഡിയം എന്നിവ ഇല്ലാത്ത തേനിനെ പ്രകൃതി നൽകുന്ന മധുരമുള്ള അമൃത് എന്നാണ് വിശേഷിപ്പിക്കുന്നത്.
പ്രകൃതിദത്തമായ ഒരു മധുരം എന്നതിനേക്കാളുപരി, നല്ല ആയുര്‍വേദ ഗുണങ്ങളുള്ള ഒരു സിദ്ധൗഷധം കൂടിയാണ് തേന്‍. പതിവായി തേന്‍ കഴിച്ചാല്‍ നിരവധി രോഗങ്ങളെ നിങ്ങള്‍ക്ക് അകറ്റി നിര്‍ത്താന്‍ സാധിക്കും. കാരണം, തേനില്‍ ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ, വിറ്റമിന്‍ സി, വിറ്റമിന്‍ ബി, മിനറല്‍സ്, കാല്‍സ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ഇതെല്ലാം നല്ല ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് നമ്മളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
അതുപോലെ തന്നെ, കഫക്കെട്ട്, തുമ്മല്‍ എന്നീ അസുഖങ്ങളില്‍ നിന്നും പരിപാലിക്കാനും അലര്‍ജി കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, മുറിവ് പറ്റിയാല്‍ തേന്‍ പുരട്ടുന്നത് വളരെ നല്ലതാണ്. കൂടാതെ, ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കാനും തേന്‍ നല്ലത് തന്നെ. മേല്‍ പറഞ്ഞ ഗുണങ്ങള്‍ നമ്മള്‍ക്ക് ലഭിക്കണമെങ്കില്‍ നല്ല ശുദ്ധമായ തേന്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഇന്ന് മാര്‍ക്കറ്റില്‍ നാച്വറല്‍ തേൻ എന്ന പേരില്‍ വിറ്റഴിയുന്നതില്‍ പകുതിയും മായം കലര്‍ത്തിയവയാണ്. മാര്‍ക്കറ്റില്‍ പല ബ്രേന്ഡില് ഇന്ന് തേന്‍ ഉണ്ട്. ഇതില്‍ ഏതാണ് നല്ലത് എന്ന് ചോദിച്ചാല്‍ പലപ്പോഴും നമ്മള്‍ക്ക് ഇത് നോക്കി കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍, വീട്ടില്‍ തന്നെ തേനിന്റെ പരിശുദ്ധി മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
തേനില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ കുറച്ച് തേന്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒഴിക്കുക. നിങ്ങള്‍ വെള്ളത്തില്‍ തേന്‍ ചേര്‍ക്കുമ്പോള്‍ ഇത് വെള്ളത്തില്‍ പെട്ടെന്ന് ലയിക്കുന്നുണ്ട്. അതിനര്‍ത്ഥം ഇത് ശുദ്ധമായ തേന്‍ അല്ല എന്നാണ്. ശുദ്ധമായ തേന്‍ ആണെങ്കില്‍ അവ ഗ്ലാസിന്റെ അടിയില്‍ കട്ടപിടിച്ച് കിടക്കുകയാണ് ചെയ്യുക. വളരെ പെട്ടെന്ന് തന്നെ വെള്ളത്തില്‍ ലയക്കില്ല. അതുപോലെ, നിങ്ങള്‍ ഇളക്കി കൊടുത്താലും വെള്ളത്തില്‍ ലയിക്കാതെ കിടക്കുന്നത് കാണാം.
തേൻ ചൂടക്കി നോക്കുക എന്നതാണ് മറ്റൊരു പരിശോധന.ഇതിനായി ഒരു ടീസ്പൂണ്‍ തേന്‍ എടുക്കുക. ഇത് ചെറുതീയില്‍ വെച്ച് ഒന്ന് ചൂടാക്കി എടുക്കണം. തേന്‍ ശുദ്ധമാണെങ്കില്‍ കാരമലൈസ് ചെയ്യപ്പെടുകയും, നല്ല മണം പുറത്തേയക്ക് വരികയു ചെയ്യും. പകരം, കരിഞ്ഞ് പോവുകയും, നല്ല കരിഞ്ഞ വാസന പുറത്തേയ്ക്ക് വരികയുമാണ് ചെയ്യുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഉപയോഗിക്കുന്നതേന് ശുദ്ധമല്ല എന്നാണ്.
ശുദ്ധമായ തേനിന് നല്ല ഗോള്‍ഡന്‍ നിറമായിരിക്കും ഉണ്ടായിരിക്കുക. ചിലപ്പോള്‍ ഇതില്‍ നിന്നും കുറച്ച് നിറവ്യത്യാസം ഉണ്ടാകുമെങ്കിലും പൊതുവില്‍ തേനിന്റെ നിറം ഗോള്‍ഡന്‍ നിറമോ, അല്ലെങ്കില്‍ അതിന്റെ തന്നെ പലതരത്തിനുള്ള നിറമോ ആയിരിക്കാം. എന്നാല്‍, തേനിന് നല്ല ലൈറ്റ് ഷേയ്ഡ് ആണ് ഉള്ളതെങ്കില്‍ അതിനര്‍ത്ഥം തേനില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്നാണ്.
തേന്‍, ശുദ്ധമാണെങ്കില്‍ സ്വാഭാവികമായും സാവധാനത്തില്‍ അത് കട്ടപിടിക്കും. നിങ്ങള്‍ വാങ്ങിയ തേന്‍ കട്ടപിടിക്കുന്നുണ്ടെങ്കില് അതിനര്‍ത്ഥം തേന്‍ ശുദ്ധമാണെന്നാണ്. എന്നാല്‍, തേന്‍ ഏത് കാലാവസ്ഥയിലും, നല്ല തണുപ്പ് ഉള്ളപ്പോള്‍ പോലും കട്ടപിടിക്കാതെ ഇരിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം തേന്‍ ശുദ്ധമല്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക