നവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് ആഘോഷയാത്രകൾക്ക് അവസരം ഒരുക്കി ഇന്ത്യൻ റെയിൽവേ. ദുർഗാ പൂജ ആരംഭിക്കുന്നതോടെ ഉത്സവസീസണിൽ നിരവധി ഓഫറുകളാണ് റെയിൽവേ യാത്രക്കാർക്കായി നൽകുന്നത്. ഉത്സവസീസണിൽ ഡാർജിലിംഗ് ടോയ് ട്രെയിനുകളിൽ പ്രത്യേക സഞ്ചാരങ്ങളാണ് സംഘടിപ്പിക്കുകയെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണിയർ റെയിൽവേ ശനിയാഴ്ച അറിയിച്ചു.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ഡാർജിലിംഗ്, ഗും റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ആനന്ദകരമായ യാത്രകൾ സംഘടിപ്പിക്കുന്നതെന്ന് എൻഎഫ്ആർ ഉദ്യോഗസ്ഥൻ സബ്യസാചി ഡെ വ്യക്തമാക്കി. ഒക്ടോബർ 15 മുതൽ ജനുവരി അഞ്ച് വരെയാകും ഈ സേവനം ലഭ്യമാകുക. ഈ ദിവസങ്ങളിൽ ഈ രണ്ട് സ്റ്റേഷനുകളിലായി ദിവസവും നാല് റൈയ്ഡുകളാകും നടത്തുക.
ഈ ദിവസങ്ങളിൽ ഹിൽ സ്റ്റേഷനിലേക്ക് വൻതോതിൽ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷയെന്നും റെയിൽവേ അറിയിച്ചു. ആദ്യ ട്രെയിൻ സർവീസ് ആരംഭിക്കുക രാവിലെ 9.20-നാണ്. രാവിലെ ഡാർജിലിംഗിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 10.05-ന് ഘുമിൽ എത്തിച്ചേരും. ഇവിടെ നിന്നുമുള്ള അവസാന ട്രെയിൻ ഡാർജിലിംഗിൽ നിന്ന് പുലർച്ചെ 3.30-ന് പുറപ്പെട്ട് 4.15-ന് ഘുമിൽ എത്തിച്ചേരും. വൈകുന്നേരം 4.35-ന് മടക്കയാത്ര ആരംഭിച്ച് 5.05-ന് ഡാർജിലിംഗിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക