ന്യൂഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് ഡൽഹിയിലെത്തും. ടെൽഅവീവ് വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ വിമാനം പുറപ്പെട്ടത്.
ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. 212 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം ഇന്നലെ ഡൽഹി വിമാനത്താവളത്തിലെത്തിയിരുന്നു. ഇതിൽ 33 മലയാളികളുൾപ്പെടെ 235 പേരാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക