ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ കൂടുതൽ പേരെ നിയമിക്കാൻ ഒരുങ്ങി ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ്. 40,000 പുതിയ തൊഴിലവസരങ്ങളാണ് ടിസിഎസ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻ. ഗണപതി സുബ്രഹ്മണ്യമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി ജീവനക്കാരെയാണ് ടിസിഎസ് നിയമിച്ചിട്ടുള്ളത്. കമ്പനിയിൽ ഏത് തരത്തിലുള്ള ആവശ്യത്തിനും പ്രത്യേക സേവനം നൽകുന്നതിനായി ടിസിഎസ് ഒരു ബഞ്ച് രൂപീകരിച്ചിട്ടുണ്ട്. 6 ലക്ഷം ജീവനക്കാരിൽ ഏകദേശം 60,000 ജീവനക്കാരാണ് ഈ ബഞ്ചിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക