ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ അന്തിമ സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറക്കും. നിർണായക ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് ചേരും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് യോഗം.
തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലും അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കുറിച്ചും ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ച ഉണ്ടായേക്കും. തീരുമാനത്തിൽ എത്താൻ സാധിക്കാത്ത സീറ്റുകൾ സംബന്ധിച്ച് വ്യാഴാഴ്ച വീണ്ടും ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചർച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക