ദോഹ: വിമാന യാത്രക്കാര്‍ക്കായി സൗജന്യ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കാന്‍ ഒരുങ്ങുകയാണ് ഖത്തര്‍ എയര്‍വെയ്സ്. സെക്കന്‍ഡില്‍ 350 മെഗാ ബൈറ്റ് വരെ അതിവേഗ ഇന്റര്‍നെറ്റാണ് ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി ഖത്തര്‍ എയര്‍വേസ് കരാര്‍ ഒപ്പിട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്നാണ് വിവരം.ഇതു സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. ലോകത്തെ മുന്‍നിര എയര്‍ലൈന്‍ കമ്പനിയെന്ന നിലയില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാറെന്ന് ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ഇതോടെ മസ്കിന്റെ സ്പേസ് എക്സിന് കീഴിലുള്ള സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയര്‍ലൈന്‍ കമ്പനിയാണ് ഖത്തര്‍ എയര്‍വേസ്.
2024 ല്‍ ആകാശത്ത് ഒരു സെല്‍ഫോണ്‍ ടവര്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനമാണ് മസ്കിന്റെ സ്പേയ്സ് എക്സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്ലിങ്ക സ്റ്റാര്‍ലിങ്ക് നടത്തിയിരുന്നത്. സ്പെയ്സ് എക്സ് അതി നൂതന ഇനോഡ്ബി (eNodeB) മോഡം സാറ്റ്ലൈറ്റുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക