വയനാട്: മുത്തങ്ങയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്സൈസ് ചെക്പോസ്റ്റില്‍ വെച്ചാണ് എംഡിഎംഎ പിടികൂടിയത്. മുക്കം സ്വദേശി ഷര്‍ഹാന്‍ കെ കെയുടെ എന്നയാളില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രാത്രി എഴ് മണിയോടെയെത്തിയ കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ പിടിക്കുന്ന വന്‍ എംഡിഎംഎ വേട്ടയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക