വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സുരേഷ്ഗോപി ചിത്രം ‘ജെഎസ്കെ’ യുടെ ക്ലൈമാക്സ് സംഘട്ടന രംഗത്തിന്റെ ചിത്രീകരണ രംഗം പൂര്‍ത്തിയായി. നാഗര്‍കോവിലാണ് സീനുകള്‍ ചിത്രീകരിച്ചത്. ഒന്നര കോടി രൂപ മുതല്‍ മുടക്കില്‍ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ രാജാശേഖറാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ഏറെ നാളുകള്‍ക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണ് ജെഎസ്കെ. കുറെ നാളകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഡ്വ. ഡേവിഡ് അബേല്‍ ഡോണോവന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
കോസ്മോസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ കിരണാണ് ചിത്രം നിര്‍മിക്കുന്നത്. രണദിവെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍ സജിത്ത് കൃഷ്ണ, എഡിറ്റര്‍ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണന്, ആര്‍ട്ട് ജയന് ക്രയോണ്‍, കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, മേക്കപ്പ് പ്രദീപ് രംഗന്, പ്രൊഡക്ഷന്‍ കണ്ട്രോളര് മുരുഗദാസ് മോഹന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ജയകൃഷ്ണന് ആര് കെ, അനന്തു സുരേഷ് , വാര്‍ത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക