പലവിധ കാരണങ്ങളാലും തലവേദനയും മാനസിക പരിമുറുക്കവും അനുഭവിക്കുന്നവരാണ് പുതുതലമുറ. അതിൽ നിന്നും രക്ഷനേടാൻ ആയി ലാവണ്ടർ ചായ ശീലമാക്കുന്നത് ഗുണം ചെയ്യും. നിറത്തിലും മണത്തിലും ആകർഷണീയതയുള്ള ലാവണ്ടർ പൂക്കൾ കൊണ്ടുള്ള ചായ നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്.
ഉറക്കക്കുറവുള്ളവർക്കും ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായും ലാവണ്ടർ ചായ ഉപയോഗിക്കാവുന്നതാണ്. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കി ചർമ്മസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാൽ സമ്പന്നമായ ലാവണ്ടർ ചായ സഹായിക്കുന്നു. ഉത്കണ്ഠ അകറ്റി മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ലാവണ്ടർ ചായ നല്ലൊരു പരിഹാരമാണ്.
ഉറങ്ങുന്നതിനു മുൻപ് ലാവണ്ടർ ചായ കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തി നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. തലവേദനയുടെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയ ലവൻഡർ ചായ പതിവായി കുടിക്കുന്നത് ഗുണം ചെയ്യും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ലാവണ്ടർ ചായ ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, വയർ വീർത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക