കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞതായി റിപ്പോർട്ട്. കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 43960 രൂപയാണ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5495ലെത്തി. കഴിഞ്ഞ ദിവസം 1120 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും വില കുറഞ്ഞത്. വരും ദിവസങ്ങളിലും വിലയില്‍ വലിയ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്.
യുദ്ധ ഭീഷണി ഒഴിഞ്ഞാല്‍ സ്വര്‍ണവില ഇനിയും കുറയും എന്നാണ് വിദഗ്ധർ പറയുന്നത്. വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഉത്തരേന്ത്യയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്നത് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമാകും. ഇത് വില ഉയരാന്‍ വഴിയൊരുക്കിയേക്കും.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക