സംതൃപ്തി, നല്ല ആരോഗ്യം, ബുദ്ധി എന്നിവയുടെ പ്രതീകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തമായ സ്ഥാനത്ത് നിൽക്കുമ്പോൾ ആ വ്യക്തിക്ക് ബന്ധങ്ങൾ ദൃഢമായി നിലനിർത്താനും പണം സമ്പാദിക്കാനും നല്ല ആരോഗ്യം നിലനിർത്താനുമുള്ള ഭാഗ്യം ലഭിക്കും. ശുക്രൻ 2023 നവംബർ 3 ന് കന്നി രാശിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഈ സംക്രമം മൂലം 3 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും. നവംബർ 3 ന് ശേഷം ചില ആശിക്കാരുടെ ജീവിതത്തിൽ ധാരാളം ധനം വന്നുചേരും. ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മിഥുനം: ശുക്ര സംക്രമംകാരണം കരിയറിൽ നിങ്ങൾ ആഗ്രഹിച്ച സ്ഥാനം കൈവരിക്കും അതിനാൽ നിങ്ങൾക്ക് സംതൃപ്തിയുണ്ടാകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച കമ്പനിയിൽ നിന്ന് ഓഫർ ലെറ്റർ ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് ശരാശരി ലാഭം ലഭിക്കുമെങ്കിലും ദീപാവലിക്ക് ശേഷം അവർക്ക് നിരവധി വലിയ ഡീലുകൾ ലഭിക്കും.
കന്നി: ശുക്രന്റെ സംക്രമണം നിങ്ങൾക്ക് പുതിയ ജോലി അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. അവരുടെ കണ്ണുകളിൽ ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങൾക്ക് ശമ്പള വർദ്ധനവിന് സാധ്യതയുണ്ട്. ബിസിനസ്സിൽ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.
വൃശ്ചികം: ശുക്ര സംക്രമത്തിന്റെ സ്വാധീനം മൂലം ബിസിനസുകാർക്ക് വളരെയധികം പ്രയോജനം ലഭിക്കും. കൂടുതൽ ലാഭം നേടുന്നതിൽ നിങ്ങൾ വിജയിക്കുക മാത്രമല്ല, നിങ്ങളുടെ സമ്പാദ്യവും മുമ്പത്തേക്കാൾ കൂടുതലായിരിക്കും. നിങ്ങളുടെ പ്രതിരോധശേഷി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. നിലവിലെ ജോലിയിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും, അത് നിങ്ങൾക്ക് സംതൃപ്തി നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക