തിരുവനന്തപുരം: പട്ടികവകുപ്പ് വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നതപഠനത്തിന് സർക്കാർ സ്കോളർഷിപ്പ് നൽകുന്നു. വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി – പട്ടിക വർഗ മേഖലയിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
പട്ടിക വർഗ്ഗ, പട്ടികജാതി വികസന വകുപ്പുകൾ ODEPC-ന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കോളർഷിപ്പ് ഇനത്തിൽ പരമാവധി 25 ലക്ഷം രൂപ ലഭിക്കും. യോഗ്യത 55% മാർക്കിൽ കുറയാതെയുള്ള അംഗീകൃത ബിരുദമാണ്. പ്രായപരിധി 35 വയസ്സിൽ താഴെ.
സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്യാൻ https://unnathikerala.org/ ലിങ്ക് ഉപയോഗിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 6282631503 ,9496070326 എന്ന നമ്പറുകളിലോ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ www.stdd.kerala.gov.in എന്ന വെബ് സൈറ്റിലോ, പട്ടികജാതി വികസന വകുപ്പിന്റെ www.scdd.kerala.gov.in എന്ന വെബ് സൈറ്റിലോ, [email protected] എന്ന മെയിൽ ഐഡിയിലോ ബന്ധപെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക