കോട്ടയം: കോട്ടയം പാമ്പാടിയില്‍ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മാണ കമ്പനിയില്‍ തീപിടിത്തമുണ്ടായി. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോര്‍ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.30 ഓടെയുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിന് അഗ്നി രക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനാനുമതി ഇല്ലായിരുന്നതായി ആരോപണമുണ്ട്. പാമ്പാടി പൊലീസും നാലു യൂണിറ്റ് ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക