അമ്മയായതിനു ശേഷം ബോഡി ഷെയ്മിങ് ഏറ്റുവാങ്ങിയ താരമാണ് ബിപാഷ ബസു. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷമുള്ള താരത്തിന്റെ പുതിയ റാംപ് വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കിലാണ് ബിപാഷ ചുവടുവെച്ചത്. മകള്‍ക്ക് 11 മാസം പൂര്‍ത്തിയായപ്പോഴാണ് ബിപാഷ റാംപില്‍ തിരിച്ചെത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ബിപാഷ മകള്‍ ദേവിക്ക് ജന്മം നല്‍കിയത്. ഗര്‍ഭകാലവും പ്രസവവും കുഞ്ഞിനെ വളര്‍ത്തലുമെല്ലാമായി സിനിമയില്‍ നിന്നും മോഡലിങ്ങില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഫാഷന്‍ ഡിസൈനര്‍ ബിപു മോഹപാത്രയ്ക്കായി ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ബിപാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നിങ്ങള്‍ നിങ്ങളെ ഇഷ്ടപ്പെടുക. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക’ എന്നാണ് ബിപാഷ വീഡിയോക്കൊപ്പം കുറിച്ചത്. ബിപാഷയെ അഭിനന്ദിച്ച് ഭര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. അമ്മയായതിനു ശേഷം താരത്തെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്കുള്ള ബിപാഷയുടെ മറുപടിയാണ് ഇതെന്നും ആരാധകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക