കാനഡ ഫെസ്റ്റിവ്സ് ഫിലിം ഫെസ്റ്റില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് സ്വന്തമാക്കി ‘ഡ്രെഡ്ഫുള് ചാപ്റ്റേഴ്സ്’. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ടൈം-ലൂപ്പ് ഹൊറര്‍ ചിത്രമാണ് ഡ്രെഡ്ഫുള് ചാപ്റ്റേഴ്സ്. ഹോളിവുഡ് ഗോള്‍ഡ് അവാര്‍ഡ്സില്‍ മികച്ച പരീക്ഷണ ചിത്രത്തിനും ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുമുള്ള അവാര്‍ഡ് ചിത്രം ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ ചിത്രം റീലിസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ജെഫിന് ജോസഫ്, വരുണ്‍ രവീന്ദ്രന്, ആര്യ കൃഷ്ണന്, നിബിന് സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണന് എന്നിവരാണ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക