ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ച് സർക്കാർ. നാലു ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ 42% ൽ നിന്ന് 46% ആയി ഉയരും. 47 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
2023 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർദ്ധനവ് നടപ്പാക്കുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള ഓൾ ഇന്ത്യ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് (എഐസിപിഐ) നിർണ്ണയിച്ചാണ് ഡിഎ വർദ്ധിപ്പിച്ചത്.
ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കേന്ദ്രസർക്കാർ ബോണസ് പ്രാഖ്യാപിച്ചു. ഗ്രൂപ്പ് ഡി, ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 7000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ദീപാലിയോടനുബന്ധിച്ച് ബോണസ് ആയി ജീവനക്കാര്‍ക്ക് നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക