ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമായ ‘ഫാലിമി’യുടെ ടീസർ പുറത്ത്. നവാഗതനായ നിർമ്മൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് നിർമ്മിക്കുന്നത്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്ന ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫും ചിയേഴ്സ് എന്റർടൈൻമെന്റസും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഫാലിമി. സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നു .
ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രം നവംബർ മാസത്തിൽ തീയേറ്ററുകളിൽ എത്തും. സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക