തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ജില്ലയിൽ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്.
നഗരത്തില്‍ മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയില്‍ വെള്ളക്കെട്ട് അതിരൂക്ഷമാണ്. വിതുരയില്‍ വാമനപുരം നദി കരകവിഞ്ഞു.
പൊന്നാംചുണ്ട് പാലം മുങ്ങി. പൊഴിയൂരില്‍ തീരദേശ മേഖലയില്‍ കടലാക്രമണം രൂക്ഷമാണ്. നെയ്യാറ്റിന്‍കരയിലും അഗസ്ത്യ വനമേഖലയിലും കനത്ത മഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക