തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എക്സ് അക്കൗണ്ടിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാളെയാണ് വി.എസിന്റെ നൂറാം ജന്മദിനം.
‘100-ാം ജന്മദിനത്തിൽ വി.എസിന് ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. പ്രിയങ്കരനും ബഹുമാന്യനുമായ ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു എന്നാണ് ഗവർണർ എക്സിൽ കുറിച്ചത്. വി.എസിനെ നേരിട്ട് വിളിച്ചും ഗവർണർ തന്റെ ആശംസ അറിയിച്ചു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക