മിക്ക വീടുകളിലെയും അടുക്കളകളിലെ സ്ഥിരാംഗമാണ് ചെറുനാരങ്ങ. പലവിധ ഉപയോഗങ്ങളാണ് ചെറുനാരങ്ങ കൊണ്ടുള്ളത്. നാരങ്ങാ വെള്ളം മുതല്‍ സാലഡുകള്‍ ഉണ്ടാക്കാനും അച്ചാറുകള്‍ക്കും കറികളില്‍ ഉപയോഗിക്കാനുമെല്ലാം ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചെറുനാരങ്ങ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
എന്നാല്‍ കൃത്യമായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ചെറുനാരങ്ങ എളുപ്പത്തില്‍ കേടുവരും. പെട്ടെന്ന് ഉണങ്ങിപോകാനും ചീണ്ടുപോകാനുമൊക്കെ സാധ്യതയുണ്ട്. വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ചെറുനാരങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കിതിന് ശേഷം തൊലിപ്പുറത്തെ വെള്ളത്തിന്റെ അംശ പോയെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം വായുകടക്കാത്ത പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വെച്ചാല്‍ കേടുവരാതെ ദിവസങ്ങളോളം സൂക്ഷിക്കാനാകും.
സിപ് ലോക്ക് കവറുകളില്‍ ഇട്ട് സൂക്ഷിക്കുന്നതും നല്ലതാണ്. ജലാംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സിപ് ലോക്ക് കവറുകളിലാക്കി ഫ്രിഡ്ജില്‍ വെയ്ക്കാം. അലൂമിനിയം ഫോയില്‍ കൊണ്ടും നാരങ്ങ കേടുവരാതെ സൂക്ഷിക്കാനാകും. അലൂമിനിയെ ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് വെച്ചാല്‍ എത്ര ദിവസം വേണമെങ്കിലും ചെറുനാരങ്ങ സൂക്ഷികാകാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക