ചെന്നൈ: തമിഴ് നടന് കാര്‍ത്തിയുടെ 25-ാംമത്തെ സിനിമയായ ജപ്പാന്റെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. നേരത്തെ ആരാണ് ജപ്പാന് എന്ന ചോദ്യങ്ങള്‍ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തിയ ആദ്യ ടീസര്‍ വൈറലായതിന് പിന്നാലെയാണ് ഇന്നലെ പുതിയ ടീസര്‍ എത്തിയത്. ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബില്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെയാണ് ടീസര്‍ സ്വന്തമാക്കിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. നിയമ പാലകരും ജപ്പാനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് സിനിമയുടെ കഥയെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. രാജു മുരുകന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ സിനിമയില്‍ കാര്‍ത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്.
ഡ്രീം വാരിയര്‍ പിക്ചര്‍സിന്റെ ബാനറില്‍ എസ്.ആര് പ്രകാശ് ബാബു, എസ്.ആര് പ്രഭു എന്നിവര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ‘ ജപ്പാന്. തെലുങ്കില്‍ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീര്‍ത്തി നേടിയ നടന് സുനില്‍ ഈ സിനിമയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൊന്നിയിന്‍ സെല്‍വനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക