വാല്‍പ്പാറ: വാല്‍പ്പാറ ചുങ്കത്ത് അഞ്ച് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ ഉക്കടത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാക്കളാണ് അപകടത്തില്‍പെട്ടത്. ശരത്, റാഫേല്‍, ധനുഷ്, അജയ്, വിനീത് എന്നിവരാണ് മരിച്ചത്. വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. പത്ത് പേരടങ്ങിയ സംഘമാണ് ഷോളയാര്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇവരില്‍ അഞ്ച് പേര് ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ കരയ്ക്കെത്തിച്ച് പോലീസ് നടപടികള്‍ക്ക് ശേഷം ആശുപത്രികളിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക