തൊണ്ടവേദന വന്നാല്‍ അധികപേരും നിസാരമായാണ് എടുക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അപകടകരമാണ്. തൊണ്ടവേദന ദിവസങ്ങളോളം നീണ്ടുനിന്നിട്ടും അത് ശ്രദ്ധിച്ചില്ലെങ്കില്‍ പല തരം രോഗങ്ങള്‍ വരുത്തിവെയ്ക്കും. ചിലപ്പോള്‍ തൊണ്ടവേദന ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളുടെയോ അണുബാധകളുടെയോ ലക്ഷണമായി വരുന്നതാകാം. സമയത്തിന് പരിശോധിച്ച് ചികിത്സ തേടിയില്ലെങ്കില്‍ രോഗം അറിയാതെ പോകുകയും കൂടുതല്‍ തീവ്രമാകുകയും ചെയ്യാം.
തൊണ്ടവേദന ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത് ക്യാന്‍സറിന്റെയും ലക്ഷണമാകാം. തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമായാണ് ഇത് വരിക. തൊണ്ടയില്‍ തന്നെ ലാരിംഗ്സ്, ഫാരിംഗ്സ്, ടോണ്സില്സ് എന്നീ ഭാഗങ്ങെയെല്ലാം ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമായി തൊണ്ടവേദന നീണ്ടുനില്‍ക്കാം. സമയത്തിന് രോഗം കണ്ടെത്താനായാല്‍ തീര്‍ച്ചയായും ഫലപ്രദമായ ചികിത്സയുമെടുക്കാം.
തൊണ്ടവേദന നീണ്ടുനില്‍ക്കുന്നതിന്റെ മറ്റൊരു കാരണം അലര്‍ജിയാണ്. ചിലരില്‍ ഈ അലര്‍ജി തിരിച്ചറിഞ്ഞിട്ട് പോലുമുണ്ടാകില്ല. അലര്‍ജികള്‍ ഏതായാലും അത് തിരിച്ചറിയേണ്ടത് നിര്‍ബന്ധമാണ്. തൊണ്ടവേദന പല ആരോഗ്യപ്രശ്നങ്ങളിലേക്കും സൂചന നല്‍കുന്നതാണ്. ഇത് കൃത്യമായ പരിശോധനയിലൂടെ തിരിച്ചറിയേണ്ടതുണ്ട്. എന്നാല്‍ ചികിത്സ വൈകിച്ചാല്‍ അത് എന്നത്തേക്കുമായി നമ്മുടെ ശബ്ദത്തെയെല്ലാം ബാധിക്കാം. അതിനാല്‍ ദീര്‍ഘകാലമായി തൊണ്ടവേദന നിലനിക്കുന്നുണ്ടെങ്കില്‍ വൈകാതെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക