ജോജു ജോർജ്,ഐശ്വര്യ രാജേഷ്, ലിജോ മോൾ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എ കെ സാജൻ സംവിധാനം ചെയ്യുന്ന ‘ പുലിമട’ ഒക്ടോബർ 26ന് തിയേറ്ററുകളിൽ എത്തും. ഒരു കുടുംബചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രം സെന്റ് ഓഫ് എ വുമൺ( പെണ്ണിന്റെ സുഗന്ധം ) എന്ന ടാഗ് ലൈനോടുകൂടിയാണ് എത്തുന്നത്.
വയനാട് പ്രധാന ലൊക്കേഷനായി ഒരുക്കിയിരിക്കുന്ന ചിത്രം ഇൻക്വിലാബ് സിനിമാസ്, ലാൻഡ് സിനിമാസ് എന്നിവയുടെ ബാനറുകളിൽ രാജേഷ് ദാമോദരനും സിജോ വടക്കനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രമാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയിരിക്കുന്ന പുലിമടയിൽ ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബുസലീം, സോനാ നായർ, കൃഷ്ണപ്രഭ, പൗളി വിൽസൺ ,ഷിബില തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഒറ്റ ഷെഡ്യൂളിൽ 60 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം പ്രശസ്ത ഛായാഗ്രാഹകൻ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക