കണ്ണൂര്‍: പെരുമ്പാമ്പിനെ കൈയില്‍ എടുത്ത് യുവാവിന്റെ അഭ്യാസപ്രകടനം. കഴുത്തില്‍ ചുറ്റിയ പെരുമ്പാമ്പില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കണ്ണൂർ വളപട്ടണം പെട്രോള്‍ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം.
മദ്യലഹരിയിലാണ് പെരുമ്പാമ്പിനെ യുവാവ് കൈയില്‍ എടുത്തത്. പെരുമ്പാമ്പുമായി ചന്ദ്രന് എന്നയാൾ പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.
പാമ്പിനെ തോളത്തിട്ട് നില്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന് യുവാവ് പെട്രോള്‍ പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. പെരുമ്പാമ്പുമായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞത്. ഇതോടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ എത്തിയാണ് യുവാവിനെ രക്ഷിച്ചത്.
https://www.facebook.com/realnewskeralaofficial/videos/1024637651935153
പ്രതികരിക്കാൻ ഇവിടെ എഴുതുക