മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടി കരുത്തുള്ളതാക്കാൻ ഏറെ സഹാകയമാണ് നെല്ലിക്ക. പതിവായി നെല്ലിക്ക കഴിക്കുന്നത് അകാലനര തടയാനും മുടിയെ കരുത്തുള്ളതാക്കാനും സഹായിക്കും.
മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക കൊണ്ട് ഹെയർ പാക്കുകൾ പരിചയപ്പെടാം…
രണ്ട് മുട്ടയുടെ വെള്ള, അരക്കപ്പ് നെല്ലിക്കാപ്പൊടി എന്നിവ യോജിപ്പിച്ച് ഹെയർ പാക്ക് ഉണ്ടാക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയണം.
നെല്ലിക്കാപ്പൊടി, മൈലാഞ്ചി പൊടി എന്നിവ ചൂടുവെള്ളത്തിൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം ഈ പാക്ക് മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മാസത്തിൽ ഒരിക്കൽ മാത്രമേ ഇത് ചെയ്യാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക