ധാരാളം പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് തെെര്. ദഹനം മെച്ചപ്പെടുത്തുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണിത്. ദഹനനാളത്തിലെ എല്ലാ ദോഷകരമായ ബാക്ടീരിയകളെയും കൊല്ലുകയും നല്ല ബാക്ടീരിയകളുടെ വ്യാപനത്തെ സഹായിക്കുകയും ചെയ്യുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു.
ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കും. കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ തൈര് എല്ലുകളെ ശക്തിപ്പെടുത്തുന്നു. തൈരിന്റെ പതിവായ ഉപയോഗം എല്ലുകൾക്ക് പൊട്ടലുണ്ടാകാനുള്ള സാധ്യതയും സന്ധിവാതം, ഓസ്റ്റിയോപോറോസിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
ഹൃദയാരോഗ്യമേകാനും തൈര് സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തൈര് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. തൈരിൽ നല്ല ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതുവഴി പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തവും സ്ഥിരതയുള്ളതുമാക്കുന്നു.
പ്രോട്ടീൻ ധാരാളമടങ്ങിയ തൈര്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും ശരീരത്തിലെ ഗ്ലൂക്കോസ് നില കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗവും പ്രമേഹവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക