സതീഷ് സെന്ററിൽ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് ക്രൂ മൊഡ്യൂളുമായി കുതിച്ചുയർന്ന് ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ.
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ പത്തുമണിയോടെയാണ് ക്രൂ മോഡ്യൂളുമായി റോക്കറ്റ് കുതിച്ചുയർന്നത്. 8 മണിക്ക് ശേഷം വിക്ഷേപണം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് 8:30 ലേക്കും പിന്നീട് 8.45ലേക്കും വിക്ഷേപണം മാറ്റിയിരുന്നു. പിന്നീട് കൗണ്ട് ഡൗൺ ആരംഭിച്ചുവെങ്കിലും വിക്ഷേപണത്തിന് 5 സെക്കൻഡ് ബാക്കിനിന്നപ്പോൾ ദൗത്യം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
ഗഗൻയാൻ ദൗത്യം ഏതെങ്കിലും സാഹചര്യത്തിൽ ഉപേക്ഷിക്കേണ്ടി വരുകയാണെങ്കിൽ യാത്രക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നതിന് വേണ്ടിയുള്ള മോഡ്യൂളിന്റെ വിക്ഷേപണമാണ് ഇന്ന് നടന്നത്. 9 മിനിറ്റ് 51 സെക്കൻഡിലാണ് ഐഎസ്ആർഒ ക്രൂ മോഡ്യൂളിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക