റിയാദ്: സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ
അംഗീകൃത ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസത്തില്‍ കൂടാതെ സൗദിയില്‍ വാഹനമോടിക്കാം. ഇതിനായി അംഗീകൃത കേന്ദ്രത്തില്‍ നിന്ന് വിദേശ ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സിലേറ്റ് ചെയ്ത് കൂടെ കരുതേണ്ടതാണ്.
ഡ്രൈവര്‍ വിസയില്‍ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസന്സായിരിക്കണം കൈവശം ഉണ്ടായിരിക്കേണ്ടത്. അതേസമയം, വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാമെന്നാണ് വ്യവസ്ഥയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക