ഏറ്റവും മികച്ച പ്രഭാതഭക്ഷണമായാണ് അവലിനെ കരുതുന്നത്. പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് അവല്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അവലില്‍ ഉണ്ട്. കാര്‍ബോഹൈഡ്രേറ്റ്സിന്റെഒരു കലവറ തന്നെയാണ് അവല്. അതുകൊണ്ട് തന്നെ പ്രഭാത ഭക്ഷണമാക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒന്നാണിത്.ദഹിക്കാന്‍ വളരെ എളുപ്പം. വളരെ ലളിതമായ ഭക്ഷണമാണ്. രാവിലത്തെയോ വൈകുന്നേരത്തെയോ ഭക്ഷണമായി കഴിക്കുന്നതാണ് നല്ലത്. ദീര്‍ഘനേരത്തേക്കുള്ള ഊര്ജ്ജംശരീരത്തിന് നല്കുന്നു. ഇന്ത്യയിലെല്ലായിടത്തും അവലിന്റെ വ്യത്യസ്ത വിഭവങ്ങള്‍ ലഭിക്കും. എളുപ്പത്തില്‍ ഉണ്ടാക്കാമെന്നതും വളരെ രുചികരമാണെന്നതും എല്ലാം അവലിനെ എല്ലാവര്ക്കും പ്രിയങ്കരമാക്കുന്നു. അതുപോലെ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന രുചികരമായ ഒരു അവല് ഉപ്പുമാവ് എങ്ങനെ തയ്യാറാകാമെന്ന് നോക്കാം.
അവല് – 2 കപ്പ്
സവാള – 1 (നീളത്തില്‍ നേര്മയായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് – 2
കടുക് – 1 ടി സ്പൂണ്‍
കടല പരിപ്പ് – 1 ടി സ്പൂണ്‍
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി – ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
നാരങ്ങാ നീര്- 1 ടേബിള്‍സ്പൂണ്‍
മല്ലിയില (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
അവല് നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന കണക്കില്‍ )
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്,ജീരകം ഇവ പൊട്ടികുക. കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക. ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല് ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക. അവസാനം നാരങ്ങാ നീര് ചേർത്ത് ഇറക്കിവെയ്ക്കാം. വേണമെങ്കിൽ അല്പം മല്ലിയിലകൂടി ചേർത്താൽ രുചി കുറച്ചുകൂടി കൂടും. അവല്‍ഉപ്പുമാവ് തയ്യാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക