കോട്ടയം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി തന്നെ ഏല്പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ലോക്സഭയിലേക്ക് കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി ജോസ് കെ. മാണി ഇല്ലെന്ന് നേരത്തെ തന്നെ കൃത്യമായി സൂചിപ്പിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ലോക്സഭ സീറ്റിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇരു മുന്നണികളും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫില്‍ കോണ്‍ഗ്രസ് കോട്ടയം സീറ്റം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. അച്ചു ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ട്. ജോസഫ് ഗ്രൂപ്പിന് സിറ്റ് കൊടുക്കണമെന്നും പിജെ ജോസഫ് മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ മത്സരിക്കണമെന്നും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക