നിരവധി ചിത്രങ്ങളിലൂടെ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് അനവധി ആരാധകരെ സ്വന്തമാക്കിയ മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും താരം ശ്രദ്ധിക്കപ്പെട്ടു.
ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സ്റ്റൈലിഷ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. കറുപ്പ് വസ്ത്രത്തിൽ ഗ്ലാമർ ലുക്കിലെത്തിയ താരത്തിന്റെ ഫോട്ടോ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ആയ ഹരികുമാർ ആണ്.
ജോ എലിസ് ജോയ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രങ്ങൾക്ക് ഐശ്വര്യ ലക്ഷ്മി ഉൾപ്പെടെയുള്ള നിരവധി താരങ്ങളും കമന്റുകളുമായി എത്തി. വിജയ് നായകനായി എത്തിയ ലിയോ ചിത്രത്തിൽ പ്രധാന കഥാപാത്രമായി മഡോണ എത്തിയിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ലുക്കിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്തുവരുന്നത്.
https://www.instagram.com/p/CyqLv9XpDIy/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക