ജോലി തിരക്കുകള്‍ക്കിടയിലും ചര്‍മ്മത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. ശരിയായ രീതിയില്‍ ചര്‍മ്മ സംരക്ഷണം ലഭിക്കാത്തതിനാല്‍, സ്ത്രീകളുടെ ചര്‍മ്മത്തിന് വളരെ പെട്ടന്നുതന്നെ പ്രായമാകുന്നു. ധാരാളം സമയം ഇതിനായി ചിലവഴിക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് പൊതുവെ പലരും മടിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും അഞ്ച് മിനിറ്റ് മാത്രം മതി ചര്‍മ സംരക്ഷണത്തിനായി.
ക്ലെന്‍സിംഗ്
ജോലി ചെയ്യുന്ന സ്ത്രീകള്‍ എപ്പോഴും ചര്‍മം ശുദ്ധിയോടെ വയ്ക്കണം. ദിവസം മുഴുവന്‍ മലിനീകരണത്തിനും പൊടിക്കും ഇടയിലായിരിക്കുന്നതു കൊണ്ടുതന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പ് ചര്‍മ്മം വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അങ്ങനെ മേക്കപ്പിനൊപ്പം വിയര്‍പ്പും എണ്ണയും ചര്‍മ്മത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടും.
കഴുകുക, ടോണ്‍ ചെയ്യുക, മോയ്സ്ചറൈസ് ചെയ്യുക
വേനല്‍ക്കാലത്ത്, തുളസിയും വേപ്പും അടങ്ങിയ ഫേസ് വാഷ് ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിലെ എല്ലാ അഴുക്കും നീക്കം ചെയ്യുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. മുഖം കഴുകിയ ശേഷം ചര്‍മ്മം ടോണ്‍ ചെയ്യുക. ഇതിനായി റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇതിന് ശേഷം ചര്‍മ്മത്തില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. വേനല്‍ക്കാലത്ത്, മോയിസ്ചറൈസര്‍ പ്രയോഗിച്ചതിന് ശേഷം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക.
ഫേഷ്യല്‍ സ്ക്രബ്
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്ത് ഫേഷ്യല്‍ സ്ക്രബ് ഉപയോഗിക്കുക. ഫേഷ്യല്‍ സ്ക്രബ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു. വരണ്ട ചര്‍മ്മമുണ്ടെങ്കില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫേഷ്യല്‍ സ്ക്രബ് ഉപയോഗിക്കുക.
മേക്കപ്പ് ടച്ച് അപ്
പലപ്പോഴും ജോലിക്ക് പോകുന്ന സ്ത്രീകള്‍ രാവിലെ മേക് അപ് ഇട്ടാല്‍ ശേഷം അത് കഴുകി കളയുന്നത് രാത്രിയാകും. ദിവസം പകുതിയിലേക്ക് കടക്കുമ്പോള്‍ തന്നെ മേക്ക് അപ് മാഞ്ഞു തുടങ്ങുകയും ക്ഷീണിതയായി കാണപ്പെടുകയും ചെയ്യും. ഉന്മേഷദായകമായി കാണുന്നതിന് നിങ്ങളുടെ ബാഗില്‍ ചില സാധനങ്ങള്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മുഖത്തെ കോംപാക്ട് പൗഡര്‍ നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക. ഇത് വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മം എണ്ണമയമുള്ളതായി തോന്നുന്നത് തടയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക