തെലങ്കാന എംഎല്‍എ ടി രാജ സിങ്ങിന്റെ സസ്പെന്ഷന് പിന്‍വലിച്ചു ബിജെപി. ഞാറാഴ്ചയാണ് ബിജെപിയുടെ അച്ചടക്ക സമിതി എംഎല്‍എയുടെ സസ്പെന്ഷന് പിന്‍വലിച്ചത്.
2022 ഓഗസ്റ്റില്‍ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി രാജാ സിങ്ങിനെ സസ്പെന്‍ഡ് ചെയ്തത്.
അതേസമയം തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് സിംഗിന്റെ സസ്പെന്ഷന് റദ്ദാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ ബിജെപി പുറത്തുവിട്ടിരുന്നു. ടി രാജാ സിംഗ് ഗോഷ്മഹല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുമെന്നും ബിജെപി അറിയിച്ചിരുന്നു.
സസ്പെന്ഷന് റദ്ദാക്കിയതില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് നന്ദി അറിയിച്ച് രാജാ സിംഗ് രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക