മുടികൊഴിച്ചിൽ ആണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? എങ്കിൽ അതിന് പരിഹാരമാണ് കറ്റാർ വാഴ. കറ്റാർവാഴ ഉപയോഗിച്ച് മുടി കൊഴിച്ചിൽ തടയാം. ഇതാ ചില വഴികൾ
കറ്റാർവാഴ ജെൽ, മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ചതിന് ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. ഈ ഹെയർ പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.
കറ്റാർവാഴ ജെല്ലിലേയ്ക്ക് നെല്ലിക്ക പേസ്റ്റ് ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുടിയിൽ തേച്ച് പിടിപ്പിക്കുക. തലമുടി കൊഴിച്ചിൽ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക