തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീ മീറ്റർ മഴയാണ് ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു.
തിരുവനന്തപുരത്ത് പിരപ്പൻകോട് രണ്ട് മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ കിട്ടി. തിരുവനന്തപുരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളം കയറിയതോടെ എസ്എസ് കോവിൽറോഡ് താത്കാലികമായി അടച്ചിട്ടു. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിൻറെ ഷട്ടറുകൾ 50 സെൻറീമീറ്റർ കൂടി ഉയർത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക