വിക്കിപീഡിയ എന്ന പേരുമാറ്റാന്‍ തയ്യാറായാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് ഓഫറുമായി മസ്ക്. പേര് ‘ഡിക്കിപീഡിയ’ എന്ന് മാറ്റണമെന്നാണ് മസ്ക് പരിഹാസരൂപേണ ആവശ്യപ്പെടുന്നത്. ഒരു വര്‍ഷമെങ്കിലും ‘ഡിക്കിപീഡിയ’ എന്ന പേര് നിലനിര്‍ത്തണമെന്നും മസ്ക് ആവശ്യപ്പെട്ടു. വിക്കിപീഡിയയുടെ ഹോം പേജിലുള്ള ‘വിക്കിപിഡീയ ഈസ് നോട്ട് ഫോര്‍ സെയില്‍’ എന്ന സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചായിരുന്നു മസ്കിന്റെ പ്രതികരണം.
‘വിക്കിമീഡിയ ഫൗണ്ടേഷന് ഇത്രയധികം പണം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വിക്കിപീഡിയ പ്രവര്‍ത്തിപ്പിക്കാന്‍ അത്രയും പണം തീര്‍ച്ചയായും ആവശ്യമില്ല. നിങ്ങള്‍ക്ക് അതിലെ മുഴുവന്‍ ഉള്ളടക്കത്തിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ ഫോണില്‍ സ്റ്റോര്‍ ചെയ്യാന്‍ കഴിയും. അപ്പോള്‍ പണം എന്തിനുവേണ്ടിയാണ്? അന്വേഷിക്കുന്ന മനസ്സുകള്‍ അറിയാന്‍ ആഗ്രഹിക്കുന്നു… – ഇലോണ്‍ മസ്ക് എക്സില്‍ കുറിച്ചു.
ഒരു സ്വതന്ത്ര-ഉള്ളടക്ക ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയാണ് വിക്കിപീഡിയ. പരസ്യങ്ങളുടെ ശല്യമില്ലാതെ സൗജന്യ ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വിക്കിപീഡിയ ആളുകളോട് ഡൊണേഷന്‍ ആവശ്യപ്പെടാറുണ്ട്. വളരെ ചെറിയ തുക മുതല്‍ വലിയ തുക വരെ അവര്‍ ഡൊണേഷനായി സ്വീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക