റാഫിയുടെ തിരക്കഥ എഴുതി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സംഭവം നടന്ന രാത്രിയിൽ’. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് പൂർത്തിയായത്. കലന്തൂർ എന്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ചിത്രം നിർമ്മിക്കുന്നത്.
അർജുൻ അശോകനും മുബിൻ എം. റാഫിയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദേവിക സഞ്ജയ് ആണ് നായിക.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ, സമദ്, കലാഭവൻ ജിൻ്റോ, ഏലൂർ ജോർജ്, കലാഭവൻ റഹ്മാൻ, മാളവികാ മേനോൻ, നേഹ സക്സേന എന്നിവരും ചിത്രത്തിലുണ്ട്. ഹരി നാരായണന്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം – ഷാജികുമാർ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ – വിജീഷ് പിള്ള, പ്രൊജക്റ്റ് ഡിസൈനർ -സൈലക്സ് ഏബ്രഹാം, പ്രൊഡക്ഷൻ മാനേജർ – ആന്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അപ്പു ഫഹദ്, പ്രൊഡക്ഷൻ കൺടോളർ – ശ്രീകുമാർ ചെന്നിത്തല, പി.ആർ.ഒ -വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക