കൊല്ലം: കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മതിലിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. പള്ളിവടക്കേതിൽ ആമിന (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വീടിന്റെ മുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു.
അഗ്നി സുരക്ഷ സേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ന്(തിങ്കള്‍) പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക