സാവോ പോളോ: ബ്രസീലില്‍ സ്കൂളില്‍ വെടിവെയ്പ്പുണ്ടായി. വെടിവയ്പ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ സാവോ പോളോയുടെ കിഴക്കന്‍ ഭാഗത്തുള്ള സപോപെംബയിലാണ് ആക്രമണം നടന്നത്. കുറ്റവാളിയെ അറസ്റ്റ് ചെയ്തു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനിയാണ് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ചില്‍ സാവോപോളോയിലെ മറ്റൊരു സ്കൂളില്‍ ഒരു അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക