ഏത് പ്രായക്കാരായാലും ചർമസംരക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രത്യേകിച്ച് ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് മുമ്പ് ചർമവും മുടിയും ഭംഗിയാക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണ്. തിരക്കിട്ട ജീവിതവും സമയമില്ലായ്മയും കാരണം പലരും ബ്യൂട്ടിപാർലറിൽ പോകാൻ സമയം ഇല്ലെങ്കിൽ വിഷമിക്കണ്ട. ആയിരങ്ങൾ ചെലവാക്കുകയും വേണ്ട. അഞ്ച് രൂപയുടെ കാപ്പിപ്പൊടി കൊണ്ട് ആയിരങ്ങൾ വിലവരുന്ന ഫേഷ്യൽ വീട്ടിൽ തന്നെ നമുക്ക് ചെയ്യാം.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി, പാൽ, വെളിച്ചെണ്ണ, കസ്തൂരി മഞ്ഞൾ പൊടി, തൈര്, പഞ്ചസാര
ക്ലെൻസർ
അര സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേക്ക് ഒന്നര സ്പൂൺ പാൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 2 മിനിട്ടിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.
സ്ക്രബ്ബ്
ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി യോജിപ്പിച്ച് ചേർക്കണം. മുഖത്ത് പുരട്ടി അഞ്ച് മിനിട്ട് സ്ക്രബ് ചെയ്ത് കൊടുക്കുക. ശേഷം കഴുകി കളയാവുന്നതാണ്.
ഫേസ് മാസ്ക്
ഒരു ടീസ്പൂൺ കാപ്പിപ്പൊടി, ഒരു നുള്ള് കസ്തൂരി മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കട്ടത്തൈര് എന്നിവ നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 20 മിനിറ്റ് വെച്ചശേഷം ശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക