പൊതു ജനങ്ങൾക്ക് ആശ്വാസമേകി സംസ്ഥാനത്ത് അരി വില താഴോട്ട്. നിലവിലുണ്ടായ വില കുറവ് കൂടാതെ ഇനിയും അരി വിലയിൽ കുറവ് ഉണ്ടാകും എന്നാണ് വിപണി നൽകുന്ന സൂചന. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ജയ അരിക്ക് പെരുമ്പാവൂരിലെ മൊത്തവ്യാപാര കേന്ദ്രത്തിലെ വില കിലോക്ക് 38 രൂപ വരെയാണ്. ഗുണനിലവാരം അനുസരിച്ച് 49 രൂപ മുതൽ 53 രൂപ വരെയാണ് ഉപഭോഗത്തിൽ രണ്ടാം സ്ഥാനത്തുള്ള ജ്യോതി ഇനം വടി മട്ടയുടെ വില.
ഒരു മാസം മുമ്പ് 40 മുതൽ 46 വരെവില ഉണ്ടായിരുന്ന ഉണ്ട മട്ടയുടെ വില 38 മുതൽ 43 വരെയും കുറുവ അരിയുടെ വില 45 ൽ നിന്ന് 42 ആയും കുറഞ്ഞു. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് ജയ അരി കൊണ്ടുവന്നിരുന്നത്. സർക്കാർ ഇവിടെ നെല്ല് സംഭരണം ആരംഭിച്ചത് പൊതുവിപണിയിൽ അരിയുടെയും നെല്ലിന്റെയും ലഭ്യത കുറവിന് കാരണമായി.
റേഷൻ കട വഴി 16ലക്ഷം ടൺ അരിയും പൊതു വിപണി വഴി 24 ലക്ഷം ടൺ അരിയും അടക്കം ഒരു വർഷം കേരളത്തിൽ ഉപയോഗിക്കുന്നത് ഏതാണ്ട് 40ലക്ഷം ടൺ അരിയാണ്. പൊതുവിപണിയിൽ നിന്നും 240കോടി കിലോ അരി പൊതുവിപണിയിൽ നിന്നും വാങ്ങുന്ന കേരളക്കര സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന 6 ലക്ഷം ടൺ അരി മാത്രമാണ് റേഷൻ കടകൾ വഴി നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക