പഴം തിന്ന് കഴിഞ്ഞ് തോല് നിങ്ങൾ കളയുകയാണോ ചെയ്യാറ്. എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യല്ലേ. ഒരുപാട് പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാര മാർഗമാണ് പഴത്തിന്റെ തോൽ. ചർമത്തിന്റെ ഈർപ്പം നില നിർത്താൻ പഴത്തിന്റെ തോൽ ഉപയോഗിക്കാവുന്നതാണ്. മൊയ്സ്ചറൈസിങ് ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഈർപ്പം നില നിർത്താനും മൃദുത്വം വർധിപ്പിക്കാനും പഴത്തിന്റെ തോൽ സഹായിക്കും.
ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു പ്രതിരോധിക്കാൻ പഴത്തോൽ മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പതിയെ തടവുന്നത് ഗുണം ചെയ്യും. ഒരു കഷ്ണം പഴത്തോൽ എടുത്ത് ഉറങ്ങുന്നതിന് മുമ്പ് അരിമ്പാറ ഉള്ള സ്ഥലങ്ങളിൽ കെട്ടി വെക്കുന്നത് ഒരു രാത്രി കൊണ്ട് അരിമ്പാറ ഇല്ലാതാക്കാൻ സഹായിക്കും.
ദിവസവും രണ്ട് മിനിട്ട് നേരം പഴത്തൊലിയുടെ ഉൾവശം ഉപയോഗിച്ച് പല്ല് തേക്കുന്നത് പതിയെ പല്ലുകൾ തിളക്കമുള്ളതാക്കാൻ സഹായിക്കും. പൊട്ടാസ്യം, കാത്സ്യം,ഫോസ്ഫറസ് എന്നീ പോഷകഘടകങ്ങൾ ധാരാളമായി അടങ്ങിയതിനാൽ ചെടികൾക്ക് വളരെ ഗുണകരമായ വളം കൂടിയാണ് പഴത്തിന്റെ തോൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക