യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ജെ ബ്ലിങ്കനും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും നവംബറിൽ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പ്രാദേശിക സുരക്ഷയും ഇന്ത്യയും യുഎസും തമ്മിലുള്ള തന്ത്രപരമായ ബന്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇവർ ചർച്ച ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
സന്ദർശന വേളയിൽ ഇരുവരും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ചൈനയുമായുള്ള ഇന്ത്യയുടെ വടക്കൻ അതിർത്തിയിൽ നടക്കുന്ന സൈനിക സംഘർഷം പോലുള്ള പ്രാദേശിക സുരക്ഷാ കാര്യങ്ങളും ആന്റണി ജെ ബ്ലിങ്കെനും ലോയ്ഡ് ഓസ്റ്റിനും ചർച്ച ചെയ്യാൻ സാധ്യതയുണ്ട് എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്ന ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ‘ക്വാഡ്’ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇന്ത്യയും യുഎസും. ഗാസ മേഖലയിലെ ഹമാസ്-ഇസ്രയേൽ സംഘർഷവും ചർച്ചാ വിഷയങ്ങളിൽ ഉൾപ്പെട്ടേക്കാം എന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക