കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുതുകോരമലയിൽ സന്ദർശനത്തിനെത്തി മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാനായത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഈരാറ്റുപേട്ട സ്വദേശികളായ നിഖിൽ, നിർമൽ എന്നിവർ വഴിയറിയാതെ മലയിൽ കുടുങ്ങിയത്. കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവർ മലമുകളിലേക്ക് പോയത്.
മറ്റൊരു വഴിയെ തിരിച്ച് ഇറക്കുന്നതിനിടെ ഇവർക്ക് വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല.
മൊബൈൽ റേഞ്ച് ലഭിച്ചപ്പോൾ ഇവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക